മാനവീയം വീഥിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പ് ഉയരുന്നു. വീഥിയിലെ നൈറ്റ് ലൈഫ് ചുരുക്കി സമയക്രമം ഏര്‍പ്പെടുത്താനുള്ള നീക്കത്തോടും ജെന്‍സികള്‍ക്ക് യോജിപ്പില്ല. 

മേയര്‍ വി.വി.രാജേഷിന്റെ ഈ പ്രതികരണം മാനവീയത്തിലെത്തുന്നവര്‍ക്ക് അത്ര പിടിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ എന്തിനെന്നാണ് അവര്‍ പ്രായഭേദമന്യേ ഉയരുന്ന ചോദ്യം.  മേയറുടെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയമാണ് ഇടതുപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. 

നിയന്ത്രണങ്ങള്‍ വേണമെന്ന് അഭിപ്രായമുള്ളവര്‍ പോലും അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെ പിന്തുണയ്ക്കുന്നില്ല.  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷന്‍ വൈകാതെ യോഗം ചേരുമെന്നാണ് വിവരം.

ENGLISH SUMMARY:

Malayala Manorama Online News reports that public opposition is growing against the proposed restrictions and timing changes on Manaveeyam Veedhi's nightlife. Visitors and political critics are questioning the Mayor's decision, viewing it as an infringement on personal freedom.