വ്യവസായ പ്രമുഖന് പ്രതിയായ വടകര മണിയൂര്‍ പീഡനക്കേസില്‍ ഇരയുടെ അമ്മയുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. പീഡനത്തിന് സൗകര്യമൊരുക്കിക്കൊടുത്തതിന് അമ്മയ്ക്ക് സാമ്പത്തിക നേട്ടമുണ്ടായെന്ന സംശയത്തിലാണിത്. പ്രതി അബ്ദുല്‍ റഫീഖിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
പീഡനത്തിന് ഇരയായ 13കാരിയുടെ അമ്മ കേസിലെ രണ്ടാം പ്രതിയാണ്. വടകരയിലെ മതപണ്ഡിതന് വഴിയാണ് വ്യവസായി ആയ അബ്ദുല്‍ റഫീഖ് ഇവരുമായി ബന്ധം സ്ഥാപിക്കുന്നത്. ബന്ധം വളര്‍ന്നതോടെ സ്വന്തം മകളെ പീഡിപ്പിക്കാനും ഇവര്‍ സൗകര്യം ഒരുക്കികൊടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബാങ്ക് ഇടപാടുകളുടെ രേഖകള്‍ കേസ് അന്വേഷിക്കുന്ന വടകര ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. മണിയൂരിലെ പെണ്‍കുട്ടിയുടെ വീട്, വടകര ബാങ്ക് റോഡിലെ പ്രതിയുടെ വീട് എന്നിവയ്ക്കുപുറമെ കാറില്‍ വച്ചും പ്രതി പെണ്‍കുട്ടിയോട് മോശമായി പൊരുമാറിയിരുന്നു.
അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ കാണിച്ചായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടി കോടതിയെയും അന്വേഷണ സംഘത്തെയും അറിയിച്ചിരുന്നത്. സ്ഥിരമായി രണ്ടുഫോണുകള്‍ പ്രതി ഉപയോഗിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്. എന്നാല്‍, ഒരു ഫോണ്‍ കണ്ടെടുക്കാനായില്ല. പിടിച്ചെടുത്ത ഫോണ്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ചതാണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന തുടരുകയാണ്. ഇരയുടെ അടിവസ്ത്രത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ ഉടമസ്ഥത സ്ഥിരീകരിക്കുന്നതിനായി കസ്റ്റഡി കാലാവധി തീരുന്നതിനു മുന്‍പ് പ്രതിയില്‍ രക്തസാമ്പിളുകള്‍ ശേഖരിക്കും. ഇതിനുശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.