68 മത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മറ്റന്നാള്‍ മുതല്‍ 31 വരെയാണ് കോഴിക്കോട് വെച്ച് മേള നടക്കുന്നത്. ഉദ്ഘാടന ദിവസം ജനപ്രതിനിധികളും മത്സരിക്കാനിറങ്ങും.
എന്‍ഐടി ഗ്രൗണ്ടില്‍ ട്രാക്കും പവലിയനുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. രാത്രി എട്ടര വരെ മത്സരങ്ങള്‍ നീണ്ടു പോകുമെന്നതിനാല്‍ താത്കാലിക ഫ്ലെഡ് ലൈറ്റ് സംവിധാനവും തയ്യാറായി. 25 ന് മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം ജനപ്രതിനിധികള്‍ 100 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് എന്നീ ഇനങ്ങളില്‍ മത്സരത്തിനിറങ്ങും.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും പക്ഷേ മഴ വില്ലനാകുമോ എന്നാണ് ആശങ്ക. പത്ത് വേദികളിലായി 7 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കായികമേള. കായികതാരങ്ങളടക്കം പതിനയ്യായിരം പേര്‍ മേളയുടെ ഭാഗമാകും.