ഹോട്ടലിലെ എസികളില്‍ നിന്നു ചെമ്പ് കമ്പികളും റാഡുകളും മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് താമരശേരി കാരാടിയിലുള്ള ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളിലെ എ.സിയില്‍ നിന്നാണു ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയത്. കഴിഞ്ഞ26നു രാത്രിയാണു കാരാടിയിലെ റീജന്‍സി ടൂറിസ്റ്റ് ഹോമെന്ന ഹോട്ടലില്‍ കള്ളന്‍ കയറിയത്. കെട്ടിടത്തിലെ സെന്‍ട്രലൈസ്ഡ് എ.സിയുടെ 12 ചെമ്പ്  റാഡുകളും വയറും മുറിച്ചു കടത്തി. 

അടുത്ത ദിവസം ഹോട്ടലിന്റെ ഹാളില്‍ പരിപാടിക്കെത്തിയവര്‍ എ.സി. പ്രവര്‍ത്തിക്കുന്നില്ലെന്നു പരാതി ഉയര്‍ത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ചെമ്പ് റാഡുകള്‍ മുറിച്ചു കടത്തിയെന്നു കണ്ടെത്തിയത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍  കൂടരഞ്ഞി പനയ്ക്കച്ചാല്‍ സ്വദേശി കെ.രാജുവിനെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു.

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണു അടയ്ക്ക രാജുവെന്ന ഇരട്ടപേരില്‍ അറിയപ്പെടുന്ന പ്രതി. തിരുമ്പാടിയിലെ ഒളിയിടത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇയാള്‍ കോടതി റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Malayala Manorama Online News reports the arrest of a man for stealing copper wires and rods worth lakhs from hotel AC units in Thamarassery, Kozhikode. The suspect, known by the alias Adakkakk Raju, was apprehended by the local police from his hideout in Thiruvambady.