സൗഹൃദം പങ്ക് വെച്ച്തുടങ്ങിയ വനിതാകൂട്ടായ്മ, കൃഷിയിലും വിജയഗാഥ രചിച്ചു. കോഴിക്കോട്ടെ കൈരളി റസിഡന്‍സ് അസോസിയേഷനിലെ വനിതകളാണ് ചെണ്ടുമല്ലി കൃഷിയില്‍ നൂറ് മേനി വിളയിച്ചത്.
സന്തോഷവും സങ്കടവും പങ്കുവെയ്ക്കാന്‍ ഒരിടം. അങ്ങനെ തുടങ്ങിയ കൂട്ടായ്മ പരീക്ഷണ അടിസ്ഥാനത്തില്‍ ക്യഷിയിലേക്ക് ഇറങ്ങിയപ്പോഴും വിരിഞ്ഞത് സൗഹ്യദം പോലെ നിറമുളള പൂപ്പാടം.
21 പേരാണ് കൂട്ടായ്മയിലുളളത്. ജൂണിലാണ് ഇവര്‍ 10 സെന്‍റ് സ്ഥലത്ത് ചെണ്ടുമല്ലി ക്യഷി ആരംഭിച്ചത്. ക്യത്യമായ പരിപാലത്തിലൂടെ മൂന്നു മാസത്തിനുളളില്‍ വിളവെടുപ്പും സാധ്യമായി.
വലിയ ആഘോഷത്തോടെയായിരുന്നു വിളവെടുപ്പ് .ഓണ വിപണികഴിഞ്ഞെങ്കിലും ഇപ്പോഴും വിപണിയില്‍ ചെണ്ടുമല്ലിക്ക് ഡിമാന്‍ഡ് ഉണ്ടെന്നത് ഇവരുടെ ആവേശം ഇരട്ടിയാക്കുന്നു.