manjeri-block

TOPICS COVERED

ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടിയ മഞ്ചേരി ടൗണിലെ കുരുക്കഴിക്കാൻ 75 കോടിയുടെ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി പി കെ ബഷീർ മഞ്ചേരി നഗരസഭയിലെത്തി ചർച്ച നടത്തി.

രാവിലെയും വൈകുന്നേരവും മിക്ക ദിവസങ്ങളിലും മഞ്ചേരി ടൗൺ മുതൽ നെല്ലിപ്പറമ്പിലേക്കുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാണ്. മന്ത്രി പി കെ ബഷീർ പതിവായി കടന്നുപോകുന്ന ഈ റോഡിലെ കുരുക്കിന് അതിവേഗം പരിഹാരം ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. മൂന്നുമാസം കൊണ്ട് ഫണ്ട് അനുവദിക്കും.

എന്നാൽ എല്ലാവരും പ്രതീക്ഷിച്ച ജസീല ജംഗ്ഷനിൽ മേലപ്പാലത്തിന് സാധ്യതയില്ലെന്നാണ് മന്ത്രി പറയുന്നത്.  സൗജന്യമായി സ്ഥലം വിട്ടുകിട്ടിയാൽ തുറക്കൽ ജംഗ്ഷനിൽ ഫ്ലൈ ഓവർ ആലോചിക്കാം എന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ മറ്റു റോഡുകളുടെ വികസനവും ചർച്ചയായി. ടൗണിൽ ഭൂമി വിട്ടുകൊടുക്കേണ്ടവരുമായും വ്യാപാരികളുമായും മന്ത്രി ചർച്ച നടത്തി.

ENGLISH SUMMARY:

Manjeri road development projects are being implemented by the Public Works Department to ease traffic congestion. The 75 crore city road improvement plan aims to address the daily traffic jams experienced in Manjeri town.