രണ്ടുകോടിയോളം ചെലവുവന്ന സിറ്റി സൈക്കിള്‍ പദ്ധതി തുടങ്ങാന്‍ മാത്രമേ കോര്‍പറേഷന്‍ ഭരണസമിതിക്ക് ഉല്‍സാഹമുണ്ടായിരുന്നുള്ളു . സൈക്കിളുകള്‍ ഏറ്റെടുത്ത കൗണ്‍സിലര്‍മാര്‍ അത് എങ്ങനെ നടപ്പാക്കിയെന്നുപോലും ആരും തിരിഞ്ഞുനോക്കിയില്ല.
ആഴ്ചവട്ടം വാര്‍ഡില്‍ കൊടുത്ത 20 സൈക്കിളുകള്‍ ഒരു ചേട്ടന്റ പറമ്പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. സൈക്കിള്‍ മാത്രമല്ല, സൈക്കിളിന്റ പാര്‍ട്സ് വരെയുണ്ട്. അതായത് അസംബ്ലി പോലും ചെയ്യാത്തവ ഉണ്ടെന്ന് ചുരുക്കം. പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചവരുടേയും നടപ്പാക്കേണ്ടവരുടേയും ഉത്തരവാദിത്തം എന്താണ്?. ഇത് തുരുമ്പെടുത്ത് നശിക്കുന്നതിന് മുമ്പ് ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് വെറുതെ കൊടുത്തിരുന്നെങ്കില്‍ അവരെങ്കിലും ഉപയോഗിച്ചേനേ