vadakara

TOPICS COVERED

കോഴിക്കോട് വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ലോറി ട്രാക്കിലേക്ക് മറിഞ്ഞു. പ്ലാറ്റ്ഫോമിന്‍റെ നവീകരണ പ്രവൃത്തിക്ക് സാധനങ്ങളുമായി വന്ന ലോറിയാണ് മറിഞ്ഞത്. തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മുക്കാളി റെയിൽവേ സ്‌റ്റേഷനിൽ രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. ഒന്നാമത്തെ ട്രാക്കിലാണ് ലോറി മറിഞ്ഞത്. പ്ലാറ്റ്‌ഫോം വികസന ജോലികൾ നടന്നു വരികയായിരുന്നു. ഇതിന്‍റെ ഭാഗമായി പ്ലാറ്റ്‌ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു. 

അപകടത്തെത്തുടർന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ഗതാഗതം മണിക്കൂറുകളോളേം നിർത്തിവെച്ചു. തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതും പരശുറാം എക്സ്പ്രസും അരമണിക്കൂറിലധികം വൈകി. പത്തുമണിയോടെ ലോറി ട്രാക്കിൽ നിന്ന് മാറ്റിയതോടെയാണ് ട്രെയിൻ ഗതാഗതം പൂർണ സ്ഥിതിയിലായത്. റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്നാണ് ലോറി മാറ്റിയത്

ENGLISH SUMMARY:

A lorry overturned onto the railway tracks at Vatakara Mukkhali Railway Station, causing significant train traffic disruptions. The accident occurred during platform renovation work and led to hours of delays for several trains.