TOPICS COVERED

കോഴിക്കോട് വടകരയിലെ എം‍ഡിഎംഎ കേസ്. മൂന്ന് അധ്യാപികമാര്‍ ഉള്‍പ്പെട്ട കേസ്. ഒരു യുവാവില്‍ നിന്ന് തുടങ്ങി പിന്നീട് മൂന്ന് അധ്യാപികമാരിലേക്ക് എത്തുന്നു. പിന്നീട് പ്രധാന ഇടനിലക്കാരനായ ജിജിനിലേക്ക് എത്തുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ലഹരി ഇടപാടുകേസില്‍ മുഖ്യപ്രതിയെ പിടിക്കാനുള്ള ശ്രമം നടക്കുകയാണ്. ലുക്ക് ഔട്ട് നോട്ടിസ് ഉടന്‍ പുറത്തിറക്കാനാണ് തീരുമാനം. 

നേരത്തെ ലഹരിക്കേസില്‍ പ്രതിയായിട്ടുള്ള വയനാട് പുല്‍പ്പള്ളി സ്വദേശിക്കായുള്ള തിരച്ചില്‍ ഊ‍ര്‍ജിതമാണ്. ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ അടക്കം നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന,കാവ്യ, നീഷ്മ, ഇരിട്ടി സ്വദേശി ജിജിന്‍ കുര്യക്കോസ് എന്നിവരുടെ ബോസിനായാണ് പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയത്. കീര്‍ത്തനയില്‍ നിന്ന് കാവ്യയിലേക്ക് എത്തുന്നു, കാവ്യയുടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടില്‍ നിന്ന് നീഷ്മ എന്ന അധ്യാപികയിലേക്ക് എത്തുന്നു. പിന്നീടാണ് ജിജിന്‍ കുര്യാക്കോസ് എന്ന വിതരണക്കാരനിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. 

എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായയാള്‍ അധ്യാപികമാരുടെ അറസ്റ്റോടെ ഒളിവില്‍പോയിരിക്കുകയാണ്. ഫോണും ഉപയോഗിക്കാതെയാണ് ഒളിയിടത്തില്‍ തങ്ങുന്നത്. ജിജിനുമായി ഇയാൾക്ക് അടുത്ത ബന്ധമാണ്. വലിയ ോതതില്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇരിട്ടി സ്വദേശിയെ കണ്ടെത്തിയതിന് പിന്നാലെ പരിശോധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ്സുകളില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. 

ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കുന്നത്. ഉടന്‍ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ പ്രതി ചേർത്ത ശേഷം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. ജിജിന്‍ ബാങ്ക് വഴി പണം അയച്ച  അക്കൗണ്ടുകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. ഈ അക്കൗണ്ടുകളുടെ യഥാർഥ ഉടമകൾ ആരാണെന്ന് കണ്ടെത്താനാണ് ശ്രമം. അറസ്റ്റിലായവരുടെ പങ്കാളിത്തം സംബന്ധിച്ച് ബാങ്ക്  രേഖകളടക്കമുള്ള തെളിവുകൾ ക്രോഡീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് എസ്.ഐ.ടി. നല്‍കുന്ന സൂചന. അന്വേഷണത്തിന്റെ അപ്ഡേറ്റിലേക്കാണ്. 

 

ENGLISH SUMMARY:

The Vadakara MDMA case involves three teachers and is expanding with further investigation into the main intermediary. Authorities are actively searching for the prime accused, with a lookout notice expected soon.