കോഴിക്കോട് ബാലുശേരി കാക്കണഞ്ചേരി ഉന്നതിയിലെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകരേണ്ട ഏകാധ്യാപക വിദ്യാലയത്തോടും അവഗണന. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയില്‍  പ്രതിസന്ധിയിലായ സ്കൂളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരം പോലും  അനുവദിക്കുന്നില്ല. 

വിപിനും ,അവന്തികയും പിന്നെ അവന്തികയുടെ കുഞ്ഞനിയത്തിയും. ഇവര്‍ മൂന്നുപേരുമാണ് ഏകാധ്യാപക വിദ്യാലയത്തിലെ പഠിതാക്കള്‍. അക്ഷരങ്ങളുടെ ലോകം ഇവര്‍ക്ക് മുന്നില്‍ തുറന്ന് കൊടുക്കുന്നത് പ്രതീക്ഷയുടെ പുതിയൊരു   ലോകമാണ്. 2024 ല്‍ ആണ് ഏകാധ്യാപക വിദ്യാലയം  ആര‌ംഭിക്കുന്നത്. ട്രൈബല്‍ വകുപ്പിന്‍റെ  കീഴില്‍  സ്പെഷ്യല്‍ എജ്യൂക്കേറ്ററായി രാഘവന്‍ മാഷും എത്തി. പക്ഷെ കുട്ടികള്‍ക്ക്  ലഭിക്കേണ്ട പോഷകാഹാരം പോലും ഇവിടെ ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട് . 11 മാസത്തെ ഓണറേറിയം ലഭിക്കാനുണ്ടെന്നും  അധ്യാപകന്‍ പറയുന്നു.‌‌ ഉന്നതിക്ക്  പുറത്തേക്ക് വിട്ടാണെങ്കിലും മക്കളെ  നന്നായി പഠിപ്പിക്കണമെന്നാണ് അമ്മമാരുടെ ആഗ്രഹം. നിലവില്‍ അഞ്ച് കുട്ടികള്‍ മാത്രമാണ് ഉന്നതിക്ക്  പുറത്തുള്ള  ട്രൈബല്‍ സ്കൂളില്‍ പഠിക്കുന്നത്. 

Neglected Tribal School in Balussery: A Plea for Unaathil Children's Education:

Unaathil children are facing neglect in a single-teacher school in Balussery, Kakkanchery, despite their mother's desire for quality education. The school, which began in 2024 under the Tribal Department, lacks basic facilities and even fails to provide essential nutritional support to its students, highlighting a critical issue in Kerala's tribal education system