പരിമിതികളുടെ നടുവില്‍ പകര്‍ച്ച വ്യാധികള്‍ കൂടി പിടിപ്പെട്ടതോടെ ദുരിതം ഇരട്ടി ആയിരിക്കുകയാണ് കാക്കണഞ്ചേരി ഉന്നതി നിവാസികള്‍ക്ക്. മരുന്ന് എത്തിച്ച് നല്‍കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. വ്യത്തീഹീനമായ ചുറ്റുപാടും ദുരിതം ഇരട്ടിയാക്കുകയാണ്.
66 കാരനായ രാജഗോപാലന് പനി പിടിച്ചിട്ട് ഒരാഴ്ച്ചയായി. മരുന്ന് വാങ്ങിയിട്ടില്ല, ആശുപത്രിയില്‍ പോവാന്‍ പണവുമില്ല. ക്യത്യമായ ചികിത്സയോ മരുന്നോ ലഭിക്കാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഈ മനുഷ്യര്‍. ആരോഗ്യ വകുപ്പിന്‍റെയോ പ്രാദേശിക ഭരണകൂടത്തിന്‍റെയോ ഇടപെടലില്ല. മരുന്നിനായി ദുരിതവഴി താണ്ടി ആശുപത്രിയിലേക്ക് എത്തുക പ്രയാസമാണ്. ഇവിടേക്ക് വോട്ടിനായി മാത്രമാണ് ആളുകള്‍ എത്താറുള്ളതെന്ന് രാജഗോപാല്‍ പറയുന്നു.
തൊലിപ്പുറത്ത് കറുത്തപാടുകള്‍ വന്നു തുടങ്ങിയതാണ് ബാലന്. ഇടയ്ക്ക് ഒന്ന് വീഴുകയും ചെയ്തു. ഇതോടെ നടക്കാന്‍പോലും പ്രയാസമായി. വ്യത്തിഹീനമായ ചുറ്റുപാടില്‍ കുറെ നാളായി താമസിക്കുന്നതുകൊണ്ട് തലയിലും അസുഖങ്ങളായിത്തുടങ്ങി. ആരോഗ്യവകുപ്പിന്‍റെ ക്യാംപുകള്‍പോലും ഇവിടെ നടക്കാറില്ലെന്നും ഉന്നതിയിലെ താമസക്കാര്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും തിരസ്കരിക്കപ്പെടുകയാണ് ഈ ജനതയ്ക്ക് മുന്നില്‍.