പാടവരമ്പുകളിലെ കൃഷി ഓര്‍മകള്‍ക്ക് ആവേശത്തിന്റെ പുതിയ മുഖം നല്‍കുകയാണ് കോഴിക്കോട് പുല്ലാളൂരുകാര്. കരുത്തും വേഗവും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന കാളപൂട്ട് മല്‍സരം കാണാന്‍ പതിവ് പോലെ ഇക്കുറിയും നാടൊന്നാകെ ഒഴുകിയെത്തി.
പൂല്ലാളൂരിലെ ചേറ്റുപാടങ്ങള്‍ ഒരിക്കല്‍കൂടി ഉണര്‍ന്നു, കാളപൂട്ടിനായി. കൊയ്ത്തൊഴിഞ്ഞ പാടത്ത് കാളകളുടെ കരുത്തും പൂട്ടുകാരുടെ മികവും മാറ്റുരച്ചപ്പോഴുണ്ടായത് ചേറ്റുവെള്ളത്തിന് പോലും തീപിടിക്കുന്ന മല്‍സരങ്ങള്‍. ആവശത്തില് നാടൊന്നാകെ മതിമറന്നു
വളര്‍ത്തു മൃഗങ്ങളോടുള്ള കര്‍ഷകന്റെ സ്നേഹവും ആത്മബന്ധവും വിളിച്ചോതുന്ന് കൂടിയാണ് ഓരോ കാളപൂട്ട് മല്‍സരവും. ചെറുപ്പക്കാര്‍ക്കും കാളപൂട്ട് വല്ലാത്ത ഹരമെന്ന് കര്‍ഷകര്‍ പറയുന്നു. പുല്ലാളൂരിന്റെ ആവേശത്തിലേയ്ക്ക് സ്ഥലം എംഎല്‍എ പി.കെ. ഫിറോസിന്റെ സര്‍പ്രൈസ് എന്‍ട്രിയില്‍ നാട്ടുകാരും ആവേശഭരിതരായി.