• മനുഷ്യന്‍മാര്‍ക്കിടയിലെ ഹൈനയെ തിരിച്ചറിയണെമന്ന് കമ്മീഷണര്‍

കുട്ടികൂട്ടത്തിനു മുന്നില്‍പെട്ട പൊലീസ് കമ്മീഷണര്‍ക്ക് നേരിടേണ്ടിവരുന്ന ചോദ്യങ്ങള്‍ എന്തൊക്കെയായിരിക്കും? കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി ഇന്നലെ അത്തരമൊരു സാഹചര്യത്തില്‍പ്പെട്ടു. ശിശു ദിനത്തോട് അനുബന്ധിച്ചു മലയാള മനോരമ ഒരുക്കിയ സംവാദ വേദിയിലാണ് ചോദ്യങ്ങളുമായി കുട്ടികള്‍ കമ്മീഷണറെ വളഞ്ഞത്.

മനുഷ്യന്‍മാര്‍ക്കിടയിലെ ഹൈനയെ തിരിച്ചറിയണെമന്ന് ഉപദേശിച്ചാണു കമ്മീഷണര്‍ തുടങ്ങിയത്. തൊട്ടുപിറകെ ചോദ്യങ്ങള്‍ ബുള്ളറ്റുകളായെത്തി. ആദ്യ സംശയം തൂഫാനിലെ വിവരങ്ങള്‍  എങ്ങനെയാണ് കിട്ടുന്നതെന്ന്

കുട്ടികള്‍ എങ്ങനെയാണു തൂഫാന്റെ ഭാഗമാകുന്നതെന്നായി അടുത്ത ചോദ്യം. കുട്ടി ഡ്രൈവര്‍മാര്‍ പേടിപ്പെടുത്തുന്നുവെന്നും  എന്തൊക്കെ നടപടികളുണ്ടാകുമെന്നായി അടുത്ത മിടുക്കന്‍. .എന്റെ അച്ഛന്‍ നോക്കിക്കോളും  പറയുന്ന രീതി ശരിയാണോ എന്നതായി അടുത്ത് ചോദ്യം. കുട്ടി സംശയങ്ങളെല്ലാം ഓപ്പറേഷന്‍ തൂഫാന്റെ വിജയമാണു കാണിക്കുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. ഉജ്വല ബാല്യം  പുരസ്കാരം  നേടിയ മിടുക്കരെ ചടങ്ങില്‍ ആദരിച്ചു.

ENGLISH SUMMARY:

During a Children's Day interactive session organized by Malayala Manorama, Kozhikode City Police Commissioner A.P. Shoukathali faced a barrage of sharp, candid questions from a group of enthusiastic children. Beginning his address by advising the youngsters to learn how to identify "hyenas among humans," the Commissioner fielded queries ranging from how the police gather intelligence and involve youth in their anti-drug initiative 'Operation Toofan,' to concerns over underage driving and the mentality of relying on parental influence to escape accountability.