കോഴിക്കോട് വിലങ്ങാട് നാലുപേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായി ആറുവര്‍ഷം കഴിയുമ്പോഴും അത്ഭുതകരമായി രക്ഷപെട്ടതിന്‍റെ ആശ്വാസമാണ് മാപ്പലകയില്‍ ദാസന്‍റെ മുഖത്ത്. ജീവിതം മറ്റൊരിടത്തേക്ക് പറിച്ചുനട്ടെങ്കിലും ഓര്‍മകള്‍ പലരുടേയും ഉറക്കം കെടുത്തുണ്ട്. 

2019  ഓഗസ്റ്റ് 8 അര്‍ധരാത്രി... ശാന്തമായി ഉറങ്ങിക്കിടന്ന ആലിമൂലയെ മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും നിമിഷങ്ങള്‍ക്കകം വിഴുങ്ങി. വീടുകളും കൃഷിയിടങ്ങളും വാഹനങ്ങളും ഒലിച്ചുപോയപ്പോള്‍ ഒരു നാടിന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞു. നാല് ജീവനുകളാണ് അന്ന് പൊലിഞ്ഞത്. മരണമുഖത്ത് നിന്ന് അന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയാളായിരുന്നു മാപ്പലകയില്‍ ദാസന്‍. നാട്ടുകാരുടെ സാഹസിക രക്ഷാപ്രവര്‍ത്തനമാണ് ദാസനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. എന്നാല്‍ ഭാര്യ ലിസിയെ ഉരുള്‍  കവര്‍ന്നു. പതിനാറ് വീടുകളും ഏക്കറുകണക്കിന് കൃഷിഭൂമിയുമാണ് ഒറ്റരാത്രികൊണ്ട്  ഇല്ലാതായത്.

ആലിമൂലയില്‍ ശേഷിച്ചവര്‍  നരിപ്പറ്റ പഞ്ചായത്തിലെ അല്‍ഫോന്‍സ് നഗറിലേക്കാണ് മാറിത്താമസിച്ചത്. രണ്ടുവര്‍ഷം മുമ്പും വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായി ഒരാളുടെ ജീവന്‍ പൊലിഞ്ഞിരുന്നു. 

ENGLISH SUMMARY:

Vilangad Landslide: Six Years On, Survivors Recall Devastating Event Remembering the Kozhikode Landslide: A Tale of Survival and Loss Aftermath of the 2019 Vilangad Landslide: Lives Rebuilt, Memories Remain Kerala's Monsoon Tragedy: The Unforgettable Vilangad Landslide The Resilience of Vilangad: A Community Recovers from a Devastating Landslide