സ്വന്തം ജീവന്‍ പണയം വച്ച് ദുരിതത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് ഓരോ പ്രളയകാലത്തെയും യഥാര്‍ഥ നായകര്‍. ഈ പ്രളയത്തിലും കോഴിക്കോട്ടെ കാരന്തൂരുകാര്‍ക്ക് ഒരു നായകനുണ്ട് . കരെതൊടികയില്‍ സലീം. 2018 ലെ മഹാ പ്രളയത്തിന്‍റെ പാഠം ഉള്‍ക്കൊണ്ട് സ്വന്തമായി  തോണി വാങ്ങിയ സലീമാണ്, ഇത്തവണ വെള്ളത്തില്‍ അകപ്പെട്ടവരെ  സുരക്ഷിത സ്ഥാനത്തെത്തിച്ചത്. 

മഴ കനത്തതോടെ പുനൂര്‍പുഴ കരകവിഞ്ഞൊഴുകി. കാരന്തൂരിലെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയത്  സലീമായിരുന്നു. അതും സ്വന്തം തോണിയില്‍ 

2018 ലെ മഹാപ്രളയം സലീമിനുണ്ടാക്കിയ നഷ്ടം ചെറുതല്ല.  വീട്ടില്‍ സൂക്ഷിച്ചിരുന്ന അടയ്ക്ക മുഴുവന്‍ വെള്ളത്തില്‍ നശിച്ചുപോയി വലിയ കച്ചവട നഷ്ട്ടമുണ്ടായി. അതിന് ശേഷമാണ് തോണി വാങ്ങാന്‍ തീരുമാനിച്ചത്.

പുനൂര്‍പുഴയുടെ ഇരുകരകളിലുമുള്ളവര്‍ക്ക് വെള്ളം പൊങ്ങിയാല്‍  ആശ്രയം  സലീമിന്‍റെ തോണിയാണ്. മുന്‍ വോളിബോള്‍ താരവും കരാട്ടെക്കാരനുമായ സലീം നാട്ടിലെ യുവാക്കള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്.

ENGLISH SUMMARY:

Kozhikode rescue efforts during floods highlight the bravery of individuals like Karethodiyil Saleem. He used his own boat, purchased after experiencing losses in the 2018 floods, to rescue stranded residents in Karanthur.