census-duty

TOPICS COVERED

സംസ്ഥാനത്തെ സെന്‍സസ് ഡ്യൂട്ടി വിഭജനത്തില്‍ കടുത്ത വീഴ്ച്ച. ജനസാന്ദ്രതയുടെ ഏകദേശ കണക്ക് പോലും നല്‍കാതെയാണ് മിക്ക ഉദ്യോഗസ്ഥരെയും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. കാടും മലയും താണ്ടി സെന്‍സസ് എടുക്കാന്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് കാലാവസ്ഥ പ്രതിസന്ധി മുതല്‍ വന്യജീവി ഭീഷണിയടക്കം അതിജീവിക്കേണ്ട ഗതികേടിലാണ്. 

ഇത്  ട്രക്കിങ് ആണെന്ന് കരുതിയോ. എന്നാല്‍ തെറ്റി, കോഴിക്കോട് സെന്‍സസ് കണക്കെടുപ്പിന് പോവുന്ന അധ്യാപകരുടെ അവസ്ഥയാണിത്. ഇതുമാത്രമല്ല പാമ്പും നായയും മുതല്‍ കാട്ടാന വരെ ഏതുനിമിഷവും മുന്നില്‍പ്പെടാം. ഒരാള്‍ 150 വീടുകള്‍ കയറിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ആയിരം വീടുകള്‍ വരെ കണക്കെടുക്കാന്‍ നിയോഗിക്കപ്പെട്ട അധ്യാപകരുമുണ്ട്. 

പരമാവധി 999 വീടുകളുടെ വിവരങ്ങള്‍ മാത്രമേ ഒരാള്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ പറ്റൂ. എന്നാല്‍ ഇത്രയും വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ആപ്പ് നിശ്ചലമാവും. ഇതോടെ പുതിയ പ്രൊഫൈല്‍ രൂപീകരിച്ച് നല്‍കിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഓഗസ്റ്റില്‍  ഓണ പരീക്ഷ തുടങ്ങുന്നതിനാല്‍ അധ്യാപകര്‍ക്ക് പാഠഭാഗങ്ങളും പൂര്‍ത്തിയാക്കണം. എന്നാല്‍ സെന്‍സസ് ഡ്യൂട്ടി കാരണം ക്ലാസുകളെടുത്ത് തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇപ്പോഴിവര്‍ക്കില്ല. 

ENGLISH SUMMARY:

Census duty in Kerala faces significant flaws as many officials are assigned without even approximate population density data. These officials encounter challenges ranging from harsh weather to wild animal threats while undertaking census work, making their task arduous.