സെന്‍സസിന്‍റെ ഭാഗമായി വീടുകളിലെത്തി കണക്കെടുപ്പ് തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോഴും ഡ്യൂട്ടിയെ കുറിച്ച് വ്യക്തതയില്ലാത അധ്യാപകര്‍. 61,000 ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് സെന്‍സസ് കണക്കെടുപ്പിനുള്ളത്. ഇതില്‍ ഭൂരിഭാഗവും അധ്യാപകരാണ്.
അവധി ദിവസങ്ങളിലും സ്കൂള്‍ സമയത്തിന് ശേഷവും സെന്‍സസ് കണക്കെടുപ്പ് നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിവാദമായതോടെ ഡ്യൂട്ടി അവധി നല്‍കി അധ്യാപകരെ കണക്കെടുപ്പ് ജോലിക്ക് വിടാന്‍പൊതുഭരണ വകുപ്പ് ഉത്തരവു നല്‍കി.
ഇതില്‍ ഏതാണ് പാലിക്കേണ്ടതെന്ന് സര്‍ക്കാര്‍വ്യക്ത വരുത്തിയിട്ടില്ല. സെന്‍സസ് ചുമതലയുള്ള അധ്യാപകരിപ്പോള്‍ എന്തു ചെയ്യമെന്നറിയാതെ മേലുദ്യോഗസ്ഥരോട് കൃത്യമായ നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെടുകയാണ്.
ENGLISH SUMMARY:
Confusion continues among teachers assigned to Kerala's census operations as conflicting government orders create uncertainty over duty leave and working hours. While the Education Department directed teachers to conduct census work after school hours and on holidays, the General Administration Department later ordered duty leave for census duties. Teachers are now seeking clear guidelines from the government.