മണ്‍സൂണിന്‍റെ കായിക ഉത്സവമായ വൈറ്റ് കയാക്കിങ്ങിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കോഴിക്കോട് ഇരുവഞ്ഞി പുഴ. 12-മത് മലബാര്‍ റിവര്‍ ഫെസ്റ്റ് രാജ്യാന്തര കയാക്കിങ്ങ് ഫെസ്റ്റിന് ജൂലൈ 31ന് തുടക്കമാകും. വിദേശികളടക്കമുള്ള കയാക്കര്‍മാര്‍ ഇരുവഞ്ഞിപുഴയില്‍ പരിശീലനം തുടങ്ങി.

മത്സരത്തിന് ഒരു മാസം ശേഷിക്കെ കഠിനപരിശീലനത്തിലാണ് കയാക്കര്‍മാര്‍. ഇരുവഞ്ഞി പുഴയിലും ചാലിപ്പുഴയിലുമായാണ്  വിദേശകളടക്കമുള്ളവരുടെ പരിശീലനം. വേഗമേറിയ താരങ്ങളെ കാത്തിരിക്കുന്നത് റാപ്പിഡ് രാജ, റാപ്പിഡ് റാണി പുരസ്കാരങ്ങള്‍.

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെ മത്സരങ്ങള്‍ നടക്കും. ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് സംഘാടനം. മലയോരത്തിന്‍റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക കൂടിയാണ് കയാക്കിങ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.

ENGLISH SUMMARY:

The Malabar River Festival is gearing up to welcome white water kayaking enthusiasts to the Iruvanji River in Kozhikode. This 12th edition of the international kayaking fest, commencing on July 31st, promises thrilling competitions and showcases Kerala's adventure tourism potential.