ചിങ്ങപ്പിറവിയിൽ കുരുന്നുകള്‍ക്ക് മമ്മൂട്ടിയുടെ സമ്മാനം. ജന്മനാ കേള്‍വി തകരാര്‍ നേരിട്ട മിഖായേലും മിഹോക്കും ഇനിയെല്ലാം നന്നായി കേള്‍ക്കും. ഇരുവര്‍ക്കും കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.  

കേള്‍വിയുമായി പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്  മിഖായേലും മിഹോക്കും. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണിവര്‍. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു നടപ്പിലാക്കുന്ന 'കാതോടു കാതോരം' പദ്ധതിയാണ് തുണയായത്.  

മൂത്ത മകനായ മിഖായേലിന് രണ്ടുവയസ്സുള്ളപ്പോഴാണ് കേള്‍വി തകരാര്‍ തിരിച്ചറിഞ്ഞത്. പിന്നാലെ രണ്ടാമത്തെ കുഞ്ഞിനും സമാന ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.

Mammootty's Gift: Free Cochlear Implants for Children:

Mammootty's gift to children on Chingam Piravi includes free cochlear implantation surgeries for Mikhael and Miho, who were born with hearing impairments. This initiative by the Mammootty Foundation and Rajagiri Hospital marks a new beginning for the children as they enter the new year with the gift of hearing