ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ നവംബര്‍ 20ന് റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ ദുല്‍ഖറിന്റെ ചിത്രത്തിന് ക്ലാഷ് വയ്ക്കാന്‍ എത്തുന്നത് സാക്ഷാല്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ആക്ഷൻ ചിത്രം 'ഓം; ചാപ്റ്റര്‍ വണ്‍; ഉധിരം ദി ബ്ലഡ് വുഡ്' ദുല്‍ഖര്‍ ചിത്രം ‘ആകാശംലോ ഒക താര’ റിലീസ് ചെയ്യുന്ന അതേ തീയതിയിലാണ് തിയറ്ററിലെത്തുന്നത്. ഇപ്പോള്‍ ഓമിനെ കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
‘ആകാശംലോ ഒക താര’യുടെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയപ്പോളായിരുന്നു ദുല്‍ഖറിന്റെ പരാമര്‍ശം. ‘ഞങ്ങളുടെ ഒപ്പം ഒരു വലിയ തിമിംഗലം കൂടി വരുന്നുണ്ട്. ഒാം. പക്ഷേ രണ്ടും രണ്ട് ഴോണർ സിനിമകളാണ്. രണ്ട് ഭാഷകളിലുള്ള സിനിമകളാണ്. അതും കാണുക, ഇതും കാണുക, എല്ലാവര്ക്കും നല്ലൊരു വീക്കെന്‍ഡ് ആകട്ടെ’- ദുല്‍ഖര്‍ പറഞ്ഞു. ALSO READ: കാത്തിരിക്കാം.. കുറുപ്പിനും എബിസിഡിക്കും രണ്ടാം ഭാഗം ഉണ്ടായേക്കാം; ആവേശം നിറച്ച് ഡിക്യു ...
അതേസമയം, കുറുപ്പിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവും കാണികളില്‍ നിന്നും ഉയര്‍ന്നിരുന്നു. രണ്ടാം ഭാഗത്തിന് സാധ്യത ഉള്ള കുറച്ചധികം സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെയും ഒരു സിനിമയുടെയും സെക്കൻഡ് പാർട്ട് ചെയ്തിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്നാൽ കുറുപ്പ്, എബിസിഡി എന്നീ ചിത്രങ്ങൾക്ക് സെക്കൻഡ് പാർട്ടിന് സ്കോപ്പ് ഉണ്ടെന്നും ഭാവിയിൽ എന്തുനടക്കുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കൂടുതലും ഒറിജിനൽ കണ്ടൻറുകൾ ചെയ്യാനാണ് എനിക്ക് താൽപര്യം. ഇതുവരെയും ഞാൻ എന്റെ ഒരു സിനിമയുടെ സെക്കൻറ് പാർട്ട് ചെയ്തിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് എന്നൊന്നും എനിക്കറിയില്ല. എന്നാൽ സെക്കൻഡ് പാർട്ടിന് സാധ്യതയുള്ള കുറച്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. കുറുപ്പ്, എബിസിഡി എന്നെ ചിത്രങ്ങൾക്കൊക്കെ രണ്ടാം ഭാഗത്തിന് സാധ്യത ഉണ്ട്. അറിയില്ല, ഭാവിയിൽ അങ്ങനെ എന്തെങ്കിലും ഒക്കെ സംഭാവിച്ചാലോ '- ദുൽഖർ സൽമാൻ പറയുന്നു.
ദുൽഖറിനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘ആകാശംലോ ഒക താര’. ചിത്രം നവംബർ 20ന് മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. സാത്വിക വീരപ്പള്ളി, ശ്രുതി ഹാസൻ എന്നിവരാണ് നായികമാർ. ദേശീയ അവാർഡ് ജേതാവായ ജി. വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രാജ് കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഓം റിലസാകുന്നതും ഇതേസമയം തന്നെയാണ്. മമ്മൂട്ടി, ധനുഷ് എന്നിവർക്കൊപ്പം സായ് പല്ലവി, ശ്രീലീല, ഇന്ദ്രൻസ്, നസീറുദ്ദീൻ ഷാ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സായ് അഭ്യങ്കറാണ് സംഗീതം.