മലയാളികളുടെ കുഞ്ഞിക്കയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ പാൻ ഇന്ത്യൻ തലത്തിൽ വരെ താരത്തിന് ആരാധകർ ഏറെയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ആകാശംലോ ഒക താര. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഇന്ന് ഡിക്യുവും അണിയറപ്രവർത്തകരും കൊച്ചിയിൽ എത്തിയിരുന്നു. സ്റ്റൈലിഷ് അവതാറിലെത്തിയ താരത്തിന്റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

എന്നാൽ മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഒരു ചോദ്യത്തിന് കൂടി കൊച്ചിയിലെ ഒരു മാളിൽ വെച്ച് ദുൽഖർ സൽമാൻ ഉത്തരം നൽകിയിരുന്നു. താരത്തിന്റെ ഹിറ്റ് മലയാള ചിത്രമായ കുറുപ്പിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് കാണികളിൽ ഒരാൾ ചോദിച്ചു. ചിത്രം ഇറങ്ങി അഞ്ച് വർഷമായ സമയത്തതാണ് ആരാധകന്റെ ഈ ചോദ്യം.

രണ്ടാം ഭാഗത്തിന് സാധ്യത ഉള്ള കുറച്ചധികം സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെയും ഒരു സിനിമയുടെയും സെക്കൻഡ് പാർട്ടി ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ കുറുപ്പ്, എബിസിഡി എന്നീ ചിത്രങ്ങൾക്ക് സെക്കൻഡ് പാർട്ടിന് സ്കോപ്പ് ഉണ്ടെന്നും ഭാവിയിൽ എന്തുനടക്കുമെന്ന് പറയാൻ കഴിയില്ലെന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു. 

'കൂടുതലും ഒറിജിനൽ കണ്ടൻറുകൾ ചെയ്യാനാണ് എനിക്ക് താൽപര്യം. ഇതുവരെയും ഞാൻ എൻറെ ഒരു സിനിമയുടെ സെക്കൻറ് പാർട്ട് ചെയ്തിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് എന്നൊന്നും എനിക്കറിയില്ല. എന്നാൽ സെക്കൻഡ് പാർട്ടിന് സാധ്യതയുള്ള കുറച്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. കുറുപ്പ്, എബിസിഡി എന്നെ ചിത്രങ്ങൾക്കൊക്കെ രണ്ടാം ഭാഗത്തിന് സാധ്യത ഉണ്ട്. അറിയില്ല, ഭാവിയിൽ അങ്ങനെ എന്തെങ്കിലും ഒക്കെ സംഭാവിച്ചാലോ '- ദുൽഖർ സൽമാൻ. 

ENGLISH SUMMARY:

Pan-Indian star Dulquer Salmaan recently hinted at the possibility of sequels for two of his hit films, Kurup and ABCD, during a promotional event in Kochi for his upcoming Telugu movie Aakashamlo Oka Tara. Speaking to fans, the actor noted that while he generally prefers working on original content and has never done a sequel before, both films possess strong potential for follow-up stories. He remarked that one never knows what the future holds, leaving fans excited about the prospect of seeing the iconic characters return. The stylish appearance of the actor at the mall event has already gone viral across social media platforms.