ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി കോമഡി ചിത്രമായ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' റിലീസിനൊരുങ്ങുകയാണ്. ശശാങ്ക് യെലറ്റി സംവിധാനം ചെയ്യുന്ന ചിത്രം എസ്.എസ്.രാജമൗലിയാണ് നിര്‍മിക്കുന്നത്. സ്ട്രീറ്റ് മജീഷ്യനായ സൂരി എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അഭിനയിക്കുന്നത്. മാന്ത്രികശക്തികളുള്ള ദിവ്യ എന്ന പെൺകുട്ടിയെ സൂരി കണ്ടുമുട്ടുന്നതാണ് കഥയുടെ വഴിത്തിരിവ്. 

ചിത്രം റിലീസിനൊരുങ്ങവേ ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ഫഹദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇരുവര്‍ക്കുമൊപ്പം ബാലതാരമായ സാറ പലേക്കറുമുണ്ട്. ഇന്‍ഫിനിറ്റി ലവ് സിംപല്‍ കാണിച്ചാണ് മൂവരും ചിത്രത്തില്‍ പോസ് ചെയ്യുന്നത്. ചിത്രത്തിലും ഇന്‍ഫിനിറ്റി ലവ് സിംപലിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം ഫഹദിന്‍റെ ഇന്‍ഫിനിറ്റി ലവ് അത്ര പെര്‍ഫെക്ടായിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദുല്‍ഖര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചെന്നും സാറ പെര്‍ഫെക്റ്റാക്കിയെന്നും കമന്‍റുകള്‍. ഇത്തരം ജെന്‍സീ സൈനുകള്‍ 80സ് കിഡ്സിന് അത്ര എളുപ്പമല്ല എന്നാണ് രസകരമായ കമന്‍റുകള്‍. 

ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൗരഭ് സച്ച്‌ദേവയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുന്‍പ് പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറും ടീസറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. മലയാളം പതിപ്പിൽ മോഹൻലാൽ, തമിഴിൽ കമൽഹാസൻ, തെലുങ്കിൽ ബാലകൃഷ്ണ എന്നിവരാണ് ട്രെയിലറില്‍ ശബ്ദം നൽകിയത്. 

ENGLISH SUMMARY:

Actor Fahadh Faasil's upcoming fantasy comedy movie 'Don't Trouble The Trouble', produced by SS Rajamouli and directed by Shashank Yeleti, is all set for release on October 2. Ahead of the movie's theatrical arrival, a fun photograph featuring Fahadh alongside Dulquer Salmaan and child actor Saara Palekar has gone viral across social media platforms. The trio attempted the Gen-Z 'infinity love' hand gesture in the photo, prompting netizens to hilariously point out Fahadh's imperfect attempt compared to Dulquer and Saara. In the film, Fahadh plays a street magician named Suri whose life turns around after meeting a young girl named Divya who possesses magical powers.