വീട് കയറി ആക്രമണം നടത്തിയ യുവാവിനെ തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റു. കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപമുള്ള വീട്ടില്‍ അക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഷിബുവിന് പരുക്കേറ്റത്. വീട്ടിലെത്തിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.
പുലര്‍ചെ12:30ന് വീട്ടിലെത്തിയ യുവാവ് വീടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുയുമായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ പൊലീസ് വിവരമറിയിച്ചു. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന് മര്‍ദ്ദനമേറ്റത്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പൊലീസ് ഉദ്യേഗസ്ഥനെ അക്രമിച്ചതിന് യുവാവിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.