അന്തേവാസികള്‍ തുടര്‍ച്ചയായി രക്ഷപെട്ടിട്ടും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷവീഴ്ച പരിഹരിക്കാന്‍ നടപടിയില്ല. ഇരുപത്തിരണ്ട് പേര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച കോടതി നിരീക്ഷണത്തിലായിരുന്ന യുവതി രക്ഷപെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഇരുപത് വാർഡൻമാരും രണ്ട് സെക്യൂരിറ്റി ജീവനക്കാരുമാണ് സുരക്ഷ ഡ്യൂട്ടിക്കായി വേണ്ടത്. പക്ഷെ നിലവിലുള്ളത് രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മാത്രം. നേരത്തെ അഞ്ചുപേരുണ്ടായിരുന്നു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ വെസ്റ്റ്ഹിൽ സൈനിക ക്ഷേമ ബോർഡ് മുഖേന നൂറ് പേരുടെ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന നിയമന നടപടികളും പൂർത്തിയാക്കി. എന്നാൽ രണ്ടുപേർ മാത്രമാണ് ജോലിയിൽ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ചത്.
മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാൽ അന്തേവാസികൾക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാനും Mental hospital issue-pkgഎളുപ്പമാണ്. സെല്ല് തുറന്നപ്പോള്‍ അറ്റന്‍ഡറെ തട്ടിമാറ്റിയാണ് മലപ്പുറം സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി വെള്ളിയാഴ്ച രക്ഷപെട്ടത്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. സെല്ലിന്റ ചുവര് തുരന്ന് രക്ഷപെട്ട ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷിനെ മൂന്നുമാസത്തിനുശേഷമാണ് പിടികൂടാനായാണ്. ഒരോ തവണ സുരക്ഷ വീഴ്ചയുണ്ടാകുമ്പോഴും സുരക്ഷ സംവിധാനത്തിലെ കുറവ് ചര്‍ച്ചയാകുമെങ്കിലും പരിഹാരമുണ്ടായിട്ടില്ല.