കോഴിക്കോട്  നന്തി-ചെങ്കോട്ട്കാവ് ബൈപ്പാസ് റോഡ്  നിര്‍മാണത്തിനെതിരെ 45 ദിവസമായി നടത്തിയ സമരത്തില്‍ നടപടിയെടുത്ത് കരാര്‍ കമ്പനി. സര്‍വീസ് റോഡിന്‍റെ നിര്‍മാണം ഉടന്‍ തുടങ്ങും.  അപകടത്തിന് കാരണമായ സിഗ്നല്‍ സ്ഥാപിക്കാനായി നിര്‍മിച്ച കുഴികളും മൂടി. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.

അങ്ങനെ കരാര്‍ കമ്പനി മൗനം വെടിഞ്ഞു. സമരക്കാരുടെ ആവശ്യംപോലെ മരളൂര്‍ മുതല്‍ ഗോപാലപുരം വരെ  800 മീറ്റര്‍ സര്‍വീസ് റോഡ് നിര്‍മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി. അതോടെ പതിവായി യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടുകൊണ്ടിരുന്ന സിഗ്നല്‍ പോസ്റ്റിനായി നിര്‍മിച്ച കുഴികളും കരാറുകാര്‍ നികത്തി. 

സമരം കാരണം താത്കാലികമായി നിര്‍ത്തിവച്ച നന്തി– ചെങ്ങോട്ട് കാവ് ബൈപ്പാസ് നിര്‍മാണവും പുനരാരംഭിക്കും. നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് ബൈപാസ് നിര്‍മിച്ചതിനെ തുടര്‍ന്ന് റോഡ് മുറിഞ്ഞുപോയതോടെ ഇരുന്നൂറിലധികം വീടുകളാണ് ഒറ്റപ്പെട്ടുപോയത്. ഈ ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണും.

ENGLISH SUMMARY:

The Nandi Chengottukavu Bypass construction issue has seen significant progress after a 45-day protest. The contract company has agreed to commence service road construction immediately and has also filled potholes that caused accidents