കോഴിക്കോട് ശക്തമായി മഴപെയ്താല്‍ നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലാവും. വെള്ളക്കെട്ട് ചാടിക്കടന്നാല്‍ മാത്രമേ ഫുഡ്സ്ട്രീറ്റിലും എത്താനാകൂ. നടപടിയെടുക്കേണ്ടത് പൊതുമരാമത്ത് ആണോ കോര്‍പറേഷനാണോ എന്നതാണ് നിലവിലെ തര്‍ക്കം.

മഴപെയ്താല്‍ കോഴിക്കോട് നഗരത്തിന്‍റെ അവസ്ഥ ഇതാണ്. ഒരു ചായകുടിക്കാമെന്ന് കരുതി എത്തിയാല്‍ ആദ്യം ഈ വെള്ളക്കെട്ടിനെ അതിജീവിക്കണം. ചിലര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും മടിക്കും. ആഹാരവുമായി വെള്ളക്കെട്ടും കടന്നുവേണം നടന്നുപോകാന്‍. ചില ഭാഗങ്ങളില്‍ പെയ്തിറങ്ങുന്ന മഴവെള്ളം ഒഴുകിപോകാന്‍ വഴി ഇല്ലാത്തതിനാല്‍ വെള്ളംകെട്ടിനില്‍ക്കുന്നത് കച്ചവടക്കാരെയും സാരമായി ബാധിക്കുന്നു. പ്രധാനറോഡില്‍ വെള്ളക്കെട്ട് ആകുന്നതോടെ യാത്രക്കാരും ബുദ്ധിമുട്ടിലാവും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസ് സ്ഥലത്തെത്തേണ്ടി വരും. വെള്ളക്കെട്ടിന് പരിഹാരം കാണേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നാണ് കോര്‍പറേഷന്‍റെ വാദം. മഴക്കാലപൂര്‍വ്വ ശുചീകരണമൊക്കെ പൂര്‍ത്തിയായെന്ന് അധികൃതര്‍ പറയുമ്പോഴും  നഗരത്തിന്‍റെ പലകോണിലും ഇതാണ് സ്ഥിതി.

ENGLISH SUMMARY:

Kozhikode rain causes widespread waterlogging, impacting businesses and commuters alike. The current dispute over responsibility between the Public Works Department and the Corporation needs urgent resolution to address the persistent flooding issues