Bypore Port

പുതിയ സര്‍ക്കാരില്‍ കടലോളം പ്രതീക്ഷയിലാണു ബേപ്പൂര്‍ തുറമുഖം. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളില്‍ പ്രധാനപെട്ടതായ ബേപ്പൂരില്‍ ഇടത്തരം കപ്പലുകള്‍ക്കും ഉരുക്കള്‍ക്കു പോലും അടുക്കാന്‍ കഴിയില്ല. വന്‍തുക മുടക്കിയുള്ള ഡ്രെഡ്ജിങിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് തുറമുഖവും കോഴിക്കോട്ടെ വ്യവസായ ലോകവും.

ഒക്ടബോബറില്‍ കേരളത്തില്‍ ആദ്യമായി സ്വകാര്യ കപ്പല്‍ സര്‍വീസ് തുടങ്ങുന്നത് ബേപ്പൂരില്‍ നിന്നാണ്. ലക്ഷ്വദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസെത്തുന്നതോടെ വന്‍തോതില്‍ വിനോദ സഞ്ചാരികള്‍ തുറമുഖത്തെ ആശ്രയിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ തീരദേശ ചരക്ക് കടത്ത് പദ്ധതിയിലും ബേപ്പൂരിനു നിര്‍ണായക പങ്കുണ്ട്.

പക്ഷേ ആഴമില്ലാത്ത കപ്പല്‍ചാല്‍ വലിയ പ്രതിസന്ധിയായി മുന്നിലുണ്ട്. ചെങ്കല്‍പാറകള്‍ തുരന്ന് കപ്പല്‍പാത ആഴം കൂട്ടുന്നതു സംബന്ധിച്ച പഠനം അടുത്തമാസം പൂര്‍ത്തികായും. തുടര്‍ നടപടികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വലിയ പിന്തുണയാണ്  പ്രതീക്ഷിക്കുന്നത്.