kozhikode-park

 

മാലിന്യ സംസ്കരണത്തിന്‍റെ പേരില്‍ ഏറെ പഴികേട്ട കോഴിക്കോട് കോര്‍പറേഷന്‍ മുറ്റത്ത് ചെന്നാല്‍ മനസ് നിറയ്ക്കുന്ന ഒരു കാഴ്ച കാണാം. മാലിന്യം നിറഞ്ഞുകിടന്നിടത്ത്  മനോഹരമായ ഒരു ഉദ്യാനം. വെറും ഉദ്യാനമല്ല, വലിച്ചെറിഞ്ഞ വസ്തുക്കളില്‍ തീര്‍ത്ത  മാതൃകാ ഉദ്യാനം. 

ബുള്ളറ്റ് ബൈക്ക് റോബോട്ടായി, ഉപേക്ഷിച്ച വണ്ടികളുടെ ടയറുകള്‍ ചെടികള്‍ക്ക് അടിത്തറയായി, റഫ്രിജറേറ്റര്‍ ഇരിപ്പിടമാക്കി, പഴയ ഉന്തുവണ്ടി പുസ്തകപ്പുരയും, എണ്ണ ക്യാനുകള്‍ മഞ്ഞചെടിച്ചട്ടികളായി. അങ്ങനെ അസംസ്കൃത വസ്തുക്കള്‍കൊണ്ട്, വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്കായി ഇവിടം. കോര്‍പറേഷന്‍ ഓഫിസിന് പിന്നിലെ 20 സെന്‍റ് സ്ഥലത്താണ് വര്‍ണങ്ങളുടെ കൗതുകലോകം.

മാലിന്യത്തിന്‍റെ അളവ് കുറയ്ക്കുക, പുനരുപയോഗിക്കുക എന്ന സന്ദേശമാണ് ഉദ്യാനത്തിലൂടെ ആരോഗ്യവിഭാഗം ജീവനക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന  വാഹനങ്ങള്‍കൂടി നീക്കം ചെയ്ത് പാര്‍ക്ക് വിശാലമാക്കാനും കോര്‍പറേഷന്‍ ആലോച്ചിക്കുന്നുണ്ട്. 

ഒരുരൂപ പോലും ചെലവില്ല ഈ ഉദ്യാന നിര്‍മാണത്തിന്.  മാലിന്യം വലിച്ചെറിയാതെ ക്രിയേറ്റിവായി പ്രയോജനപ്പെടുത്താമെന്ന് കൂടി കാട്ടിത്തരുന്നതാണ് ഈ വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക്.

ENGLISH SUMMARY:

The Waste to Wonder Park in Kozhikode is a remarkable initiative transforming a waste-filled space into a beautiful garden using discarded items. This unique park, created entirely from recycled materials, promotes the message of reducing and reusing waste.