കോഴിക്കോട് ജില്ലയുടെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങളിലേക്കു വിരൽ ചൂണ്ടി മലയാള മനോരമയുടെ ടൂറിസം വികസന സെമിനാർ. മലയാള മനോരമ കോഴിക്കോട് എഡിഷന്‍റെ 60-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ‘മലബാർ മധുരം-60’ സെമിനാർ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ളവർ ഉന്നയിച്ച ആവശ്യങ്ങൾ ക്രോഡീകരിച്ച് മലയാള മനോരമ അടുത്തതായി ചുമതലയേൽക്കുന്ന സംസ്ഥാന സർക്കാരിനു കൈമാറും. 

ഉത്തരവാദിത്ത ടൂറിസം, സാഹസിക ടൂറിസം, ജല ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരാണു സെമിനാറിൽ പങ്കെടുത്തത്. അനാവശ്യമായ വിവാദങ്ങളും തെറ്റായ പ്രചാരണങ്ങളും വിനോദസഞ്ചാര സാധ്യതകളെ പിന്നോട്ടടിക്കുമെന്ന് സെമിനാറില്‍ പങ്കെടുത്ത മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മലയാള മനോരമ സീനിയർ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ബേബി മെമ്മോറിയൽ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.ജി.അലക്സാണ്ടർ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malayala Manorama Hosts 'Malabar Madhuram-60' Tourism Seminar in Kozhikode:

As part of its 60th-anniversary celebrations, Malayala Manorama Kozhikode edition organized 'Malabar Madhuram-60', a seminar focused on the tourism development of Malabar. Experts from responsible, adventure, and water tourism participated. A comprehensive development report will be submitted to the upcoming state government. Minister P.A. Mohammed Riyas addressed the event.