choorakkad4

TOPICS COVERED

പത്തനംതിട്ട അടൂര്‍ ചൂരക്കോട്ട് അപകടക്കെണിയായി വളവിലെ കുഴികള്‍. വളവായതിനാല്‍ കുഴികാണാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ വെള്ളക്കുളങ്ങര – മണ്ണടി റോഡിലാണ് അപകടക്കുഴികള്‍അടൂര്‍ വെള്ളക്കുളങ്ങര – മണ്ണടി റോ‍ഡിലെ യാത്രക്കാര്‍ക്ക് ജാഗ്രത വേണം.

പ്രത്യേകിച്ച് കാര്‍ഗില്‍ നഗറില്‍ എത്തുമ്പോള്‍.കൊടുംവളവില്‍ റോഡിന്‍റെ പകുതിഭാഗത്ത് അഞ്ച് വന്‍കുഴികളില്‍.വളവ് തിരിഞ്ഞെത്തുന്ന പലരും തൊട്ടടുത്ത് എത്തുമ്പോഴാണ് കുഴി കാണുന്നത്. കുഴി ഒഴിവാക്കാന്‍ വെട്ടിച്ചാല്‍ എതിരെ വരുന്ന വാഹനം ഇടിച്ചുവീഴ്ത്തും.

ഒരുമാസമായി ഈ വാരിക്കുഴികള്‍ രൂപപ്പെട്ടിട്ട്. 2023 മുതല്‍ പലവട്ടം ഇവിടെ കുഴിയടയ്ക്കല്‍ നടന്നിട്ടുണ്ടെങ്കിലും കാര്യമുണ്ടായില്ലമൂന്ന് വര്‍ഷം മുന്‍പാണ് ആധുനിക നിലവാരത്തില്‍ എന്ന് പറഞ്ഞ് ഈ റോഡ് ടാറ് ചെയ്തത്.റോഡിനെക്കുറിച്ച് പരാതി വന്നതോടെ വിജിലന്‌‍സ് പരിശോധനയില്‍ 20.72ലക്ഷത്തിന്‍റെ ക്രമക്കേട് കണ്ടെത്തി.ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും എതിരെ കേസുണ്ട്.അളവുകള്‍ പെരുപ്പിച്ചു കാട്ടിയാണ് തട്ടിപ്പ് നടത്തിയത്.കേസ് നടക്കട്ടെ പക്ഷേ യാത്രക്കാരുടെ ജീവനെടുക്കാതെ കുഴി അടയ്ക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

 

ENGLISH SUMMARY:

Adoor road potholes are creating an accident trap, especially at the sharp curve in Choorakode on the Vallakulangara-Mannadi road. The road, which was recently tarred to modern standards, has developed large potholes due to alleged irregularities in construction, leading to frequent accidents and posing a serious risk to travelers.