River- accident

TOPICS COVERED

കോഴിക്കോട് മരുതോങ്കരയിലെ കടന്തറപ്പുഴയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.  ആഴം മനസിലാകാതെ തെളിനീര്‍ കണ്ടു  പുഴയില്‍ ഇറങ്ങുന്നവര്‍ കയങ്ങളില്‍പെടുന്നതു പതിവായതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സമിതി തന്നെയുണ്ടാക്കി.

കുറ്റ്യാടി പുഴയുടെ കൈവഴികളിലെ കാഴ്ചകള്‍ ഇങ്ങനെയാണ്. പാറകൂട്ടങ്ങളില്‍ തട്ടിയൊഴുകുന്ന തെളിനീര്‍ പുഴ. കാഴ്ചയുടെ കൗതുകത്തിനൊപ്പം വലിയ അപകടങ്ങള്‍ ഒളിപ്പിച്ചാണ് പുഴയൊഴുകുന്നത്. അവധി ആഘോഷിക്കാനെത്തിയ തിക്കോടി സ്വദേശികളായ മൂന്നുപേര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടു. പുഴയുടെ ആഴം മനസിലാക്കാതെ വെള്ളത്തിലിറങ്ങിയപ്പോള്‍ കയത്തിന്‍റെ ആഴങ്ങളില്‍പെടുകയായിരുന്നു.

കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. പക്ഷേ ആവേശത്തില്‍ പുഴയിലിറങ്ങുന്നവര്‍ ഇതൊന്നും കാണാറേയില്ല. വയനാടന്‍ മലനിരകളില്‍ മഴപെയ്താല്‍ അപ്രതീക്ഷിതമായി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാകും. ഇങ്ങനെയും അപകടത്തില്‍പെട്ടു നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. റീല്‍സിലെ പുഴയുടെ ഭംഗി കണ്ട് വെള്ളത്തിലിറങ്ങരുതെന്നാണ് നാട്ടുകാരുടെ അപേക്ഷ

Tragedy Strikes Again: Kozhikode River Accidents Highlight Safety Concerns:

Malayala Manorama Online News reports on the recurring accidents in Maruthonkara's Kadanthrapuzha river, where people fall into deep pits due to underestimating the clear water's depth. Locals have formed a special rescue team to address these dangers, which are exacerbated by flash floods from the Wayanad hills.