പാശ്ചാത്യ രാജ്യങ്ങളിലെ ഓപ്പറ ഹൗസുകളുടെ മാതൃകയില്‍ കലാ പ്രകടനങ്ങള്‍ക്ക് കോഴിക്കോട് സ്ഥിരം വേദി ഒരുങ്ങുന്നു. ടൂറിസം മേഖലയെ കൂടി ലക്ഷ്യമിട്ടാണ് പെര്‍ഫോര്‍മിങ് ആര്‍ട്ട് സ്റ്റുഡിയോയായ റിഥം ഹൗസ് ആരംഭിക്കുന്നത്. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിംഫണി ദോഹയാണ് സ്റ്റുഡിയോ യാഥാര്‍ഥ്യമാക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തില്‍ നാടകം ഉള്‍പ്പടെയുള്ള കലാ പ്രകടനങ്ങള്‍ക്ക് കോഴിക്കോട് സ്ഥിരം വേദി ഒരുങ്ങുകയാണ്. ടൂറിസം മേഘലയെ കൂടി ലക്ഷ്യമിട്ട് ആരംഭിക്കുന്ന പെര്‍ഫോര്‍മിംങ് ആര്‍ട്ട് സ്റ്റുഡിയോ പശ്ചാത്യ രാജ്യങ്ങളിലെ ഓപ്പറ ഹൗസുകളുടെ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കോഴിക്കോട് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പാശ്ചാത്യ അധിനിവേശത്തിന്‍റെ ഉള്‍പ്പടെ കോഴിക്കോട് നഗരത്തിന്‍റെ ചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സത്യത്തിന്‍റെ നഗരം എന്ന അര മണിക്കൂര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശിപ്പിക്കും. വേദി ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നാടക കലാകാരന്‍മാരെ ഉള്‍പ്പെടുത്തായാകും ഷോ ചെയ്യുക.
ഖത്തര്‍ സിംഫണി ദോഹയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കാളൂര്‍ റോഡില്‍ റിഥം ഹൗസ് എന്ന സ്റ്റുഡിയോ യാഥാര്‍ഥ്യമാകുന്നത്. ജൂലൈയോടെയാകും പൂര്‍ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിക്കുക. സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം, പ്രിവ്യൂ തീയേറ്റര്‍, ഓഡിയോ, വീഡിയോ ലൈവ് എഡിറ്റിംങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റിഥം ഹൗസ് ഒരുങ്ങുന്നത്.