യാത്രദുരിതത്തില്‍ സഹിക്കെട്ട് കോഴിക്കോട് കക്കാടാംപൊയിലില്‍ നാട്ടുകാര്‍ ചേര്‍ന്നൊരു റോഡ് പണിതു. പിരിച്ചുണ്ടാക്കിയ രണ്ടുകോടി കൊണ്ട് തോട്ടപ്പള്ളി മുതല്‍ ചെമ്പോത്തി വരെയുള്ള അഞ്ചുകിലോമീറ്ററിലാണ് റോഡുണ്ടാക്കിയത്. റോഡിന്‍റെ ഉദ്ഘാടനം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍ നിര്‍വഹിച്ചു
പൊട്ടിപൊളിഞ്ഞ വഴിയില്‍ യാത്ര ദയനീയമായപ്പോഴാണ് നാട്ടുകാര്‍ പണം പിരിക്കാന്‍ ഇറങ്ങിയത്. ഒരേ മനസോടെ ദുര്‍ഘടപാതയ്ക്ക് അറുതിവരുത്താനുള്ള തീരുമാനം ലക്ഷ്യം കണ്ടു. പിരിച്ചെടുത്ത രണ്ടുകോടി കൊണ്ട് മൂന്നുവര്‍ഷം എടുത്ത് റോഡ് പണിതു.
റോഡില്ലാത്ത ജീവിത സാഹചര്യം കാരണം പലരും ഈ നാട് വിട്ടുപോയിരുന്നു. ഒറ്റപെടലിന്‍റെ തുരുത്തായി നിന്നിടത്ത് ഇനി വാഹനങ്ങള്‍ ഓടിചെല്ലും. കുഞ്ഞുങ്ങള്‍ക്കടക്കം ഇനി ഇവിടെ കല്ലുതട്ടി വീഴണ്ട. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കൃഷിയെ ജീവിതമാര്‍ഗമാക്കി മാറ്റിയവരുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനും റോഡ് സഹായകരമാവും