kozhikode

TOPICS COVERED

കോഴിക്കോട്  മൊയ്തീൻ പള്ളി റോഡിൽ കോർപറേഷന്‍ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സൺഷെയ്ഡ് തകര്‍ന്നുവീണു. മൊബൈൽ ഫോണ്‍ സര്‍വീസ് സെന്‍ററിലാണ് അപകടം. ശബ്ദം കേട്ട് ജീവനക്കാര്‍ ഇറങ്ങിയോടിയതിനാല്‍  ആര്‍ക്കും പരുക്കില്ല.

വൈകീട്ട് അഞ്ചുമണിയോടെയാണ് അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്‍റെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണത്. ജി മാക്സ് എന്ന മൊബൈല്‍ സര്‍വീസ് സെന്‍ററിലാണ് അപകടമുണ്ടായത്. ജീവനക്കാരായ രണ്ടുപേര്‍ ഈ സമയം കടയിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. 

മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ പല ഭാഗവും ശോച്യോവസ്ഥയിലും ചുമരിൽ വിള്ളൽ വീണ നിലയിലുമാണ്.  കോർപറേഷൻ ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ടെന്നും ഇതുപ്രകാരമാണ് കെട്ടിടത്തില്‍ കടകള്‍ പ്രവർത്തിക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു. ഒരുമാസം മുൻപാണ് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്‍റെ സൺഷെയ്ഡ് തകർന്നുവീണ് നാലുപേർ മരിച്ചത്. 

ENGLISH SUMMARY:

Kozhikode building collapse at Moidheen Pally Road involved a sunshade falling from a corporation building onto a mobile phone service center. Fortunately, staff evacuated in time, preventing any injuries from the incident at the fifty-year-old structure.