THIRUVAMBADY

മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ മുന്നോട്ട് വച്ച് വോട്ടുതേടുകയാണ് തിരുവമ്പാടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്‍റോ ജോസഫ്. വന്യജീവി ആക്രമണമടക്കമുള്ള കാര്‍ഷിക പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ. കാസിമിന്‍റെ പ്രചാരണം. എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ വേരോട്ടമുള്ള മണ്ഡലത്തില്‍ തീപാറും പോരാട്ടമാണ് ഇക്കുറി. 

രവിപുരം ശിവക്ഷേത്രത്തിലെ ഉല്‍സവാന്തരീക്ഷത്തിലാണ് ലിന്‍റോ ജോസഫ്. ഭക്ഷണം വിളമ്പുന്ന തിരക്കിലാണ് ലിന്‍റോ. അതേസമയം മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ. കാസിം. പുല്ലൂരാംപാറ അല്‍ഫോന്‍സാ ആശുപത്രിയില്‍ വോട്ടുതേടുന്ന തിരക്കിലാണ് കാസിം. 

മണ്ഡലം രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും കുത്തകയായിരുന്നു തിരുവമ്പാടി. 2006ല്‍ മത്തായി ചാക്കോയിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. 2011ല്‍ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി എല്‍‍ഡിഎഫിന്‍റെ കയ്യിലാണ് മണ്ഡലം. സണ്ണി ജോസഫാണ് തിരുവമ്പാടിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. 

ENGLISH SUMMARY:

Thiruvambadi election is witnessing a heated contest between LDF and UDF candidates, highlighting developmental achievements and agricultural challenges. The battle for Thiruvambadi, a historically contested constituency, is expected to be fierce this year.