kozhikode

TOPICS COVERED

കോഴിക്കോട് താമരശേരിയില്‍ 22 കാരിയുടെ ആത്മഹത്യക്ക് കാരണം പ്രതിശ്രുത വരനെന്ന് ബന്ധുക്കള്‍. അപ്രതീക്ഷിതമായി വിവാഹത്തില്‍ നിന്ന് പിന്മാറിയത് താങ്ങാനാകാതെയാണ് നന്ദന പ്രദീപ് ജിവനൊടുക്കിയത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലിസിനെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. 

ഈ മാസം എട്ടിനാണ് താമരശേരി അമ്പായത്തോട് സ്വദേശിയായ 22കാരി നന്ദന പ്രദീപ് ജീവനൊടുക്കിയത്. വിവാഹനിശ്ചയത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹ്യ. സഹോദരിയുടെ സുഹൃത്തായ യുവാവുമായി ലുലുമാള്‍ സന്ദര്‍ശന സമയത്താണ് നന്ദന പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും. പിന്നീട് ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെ വിവാഹം ഉറപ്പിച്ചു. 

എല്ലാം ഉറപ്പിച്ച ശേഷം ചതിയാണ് പ്രതിശ്രുതവരന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നന്ദനയുടെ പിതാവ്. മരണശേഷം പ്രതിശ്രുതവരന്‍റെ വീട്ടുകാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നന്ദനയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ENGLISH SUMMARY:

The Thamaraserry suicide case involves a 22-year-old woman who allegedly took her own life due to her fiancé's unexpected withdrawal from their marriage. Her family is now demanding a thorough investigation into the matter, accusing the fiancé of deceit.