സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് പ്രചരണം ആരംഭിച്ച് ബിജെപി. കോഴിക്കോട് സൗത്ത് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി ടി.രനീഷ് റോഡ്ഷോയോടെയാണ് പ്രചരണം ആരംഭിച്ചത്. ജില്ലാ പ്രസിഡന്‍റുമാരെയും കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെയും ഉള്‍പ്പടെ ബിജെപി കളത്തിലിറക്കിയിട്ടുണ്ട്.
തദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍മാരുടെ എണ്ണം ഇരട്ടിയാക്കിയതിന്‍റെ ആത്മ വിശ്വാസത്തിലാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായിരുന്ന ബീന ഫിലിപ്പിന്‍റെ ഡിവിഷനില്‍ വിജയക്കൊടി പാറിച്ച ബിജെപിയുടെ ടി.രനീഷ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സൗത്ത് മണ്ഡലത്തില്‍ റോഡ് ഷോയോടെ പ്രചരണം ആരംഭിച്ചു.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 11ലും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് പ്രഫുല്‍ കൃഷ്ണന്‍, റൂറല്‍ ജില്ലാ പ്രസിഡന്‍റ് ടി.ദേവദാസ്, സിറ്റി ജില്ലാ പ്രസിഡന്‍റ് പ്രകാശ് ബാബു എന്നിവര്‍ക്ക് പുറമെ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസും, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ.സജീവനും മത്സര രംഗത്തുണ്ട്. ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.