induction-cooker

TOPICS COVERED

പാചക വാതക പ്രതിസന്ധി തുടരുന്നതിനിടെ അടുക്കള പൂട്ടാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടി മലയാളി. ഗൃഹോപകരണ, ഇലക്ട്രിക് ഷോറൂമുകളില്‍ ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പിന്‍റെ വില്‍പ്പന കുതിച്ചുയരുകയാണ്. വീടുകള്‍ക്ക് പുറമെ ഹോട്ടലുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരം ഇന്‍ഡക്ഷന്‍ കുക്കറുകളും വിപണിയില്‍ ലഭ്യമാണ്.

പാചക വാതക ക്ഷാമവും പ്രതിസന്ധിയും രൂക്ഷമായതോടെ വിപണിയിലെ താരമായി മാറുകയാണ് ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പുകള്‍. വീടുകളില്‍ ചായ തയ്യാറാക്കലും വെള്ളം തിളപ്പിക്കലുമൊക്കെ ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് മാറ്റുകയാണ്. പാചക വാതകം ലഭിക്കാതെ വന്നാല്‍ അടുക്കള പൂട്ടാതിരിക്കാന്‍ വേറെ വഴിയില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. 

പ്രധാനപ്പെട്ട ഗൃഹോപകരണ, ഇലക്ട്രിക് ഷോറൂമുകളെല്ലാം ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭ്യമാക്കുന്നുണ്ട്. ആയിരം രൂപ മുതല്‍ വിപണിയില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ലഭ്യമാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പുറമെ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇന്‍ഡക്ഷന്‍ കുക്കറുകളും ഷോറൂമുകളിലുണ്ട്. ഇന്‍ഫ്രാറഡ് സംവിധാനമുള്ള കുക്കറുകളും  ലഭ്യമാണ്.  ഗൃഹോപകരണ ഷോറുമുകള്‍ക്ക് ഒപ്പം ഓണ്‍ലൈന്‍ വിപണികളിലും ഇന്‍ഡക്ഷന്‍ കുക്കറുകളുടെയും മൈക്രോവേവ് അവന്‍റെയും വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Malayalis are seeking alternative cooking methods due to the ongoing cooking gas crisis. The sale of induction cooktops is soaring in home appliance and electric showrooms as a practical solution to keep kitchens operational.