രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനയാണിത്. വിലവർധന പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു.
പശ്ചിമേഷ്യൻ സംഘർഷം കാരണം ഇന്ധന വിതരണത്തിലുണ്ടായ പ്രതിസന്ധിയാണ് വിലവർധനയിലേക്ക് നയിച്ചത് എന്നാണ് എണ്ണകമ്പനികളുടെ വിശദീകരണം. മാർച്ച് ഏഴിന് ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഈ മാസം ഒന്നിന് എൽപിജി വാണിജ്യ സിലിണ്ടറിന് വില 46 രൂപ കൂട്ടിയിരുന്നു
ENGLISH SUMMARY:
Consumers across India face another increase in cooking gas prices as domestic LPG cylinder rates have been raised by ₹29. This marks the second hike in just three months, taking the price of a 14.2 kg cylinder in Delhi from ₹913 to ₹942. Oil companies attribute the increase to fuel supply disruptions linked to the ongoing West Asia conflict. The latest revision comes after a ₹60 hike in March and a ₹46 increase in commercial LPG cylinder prices earlier this month.