ak

TOPICS COVERED

കോഴിക്കോട് പൂളക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ പരിഹരിക്കും. നാലു വർഷം മുൻപ് തറക്കല്ലിട്ട പദ്ധതി പാതിവഴിയിൽ നിലച്ചതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

ഒടുവിൽ ജനകീയ പ്രതിഷേധം ഫലം കണ്ടു. പാലത്തിൻ്റെ നിർമാണ പുരോഗതി വിലയിരുത്താന്‍ കലക്ടറേറ്റിൽ പ്രത്യേക യോഗം വിളിച്ച സ്ഥലം MLA കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. ഫെബ്രുവരി 28-നുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോർട്ട് സര്‍ക്കാരിലേക്ക് നൽകണം

കുരുവട്ടൂര്‍ പഞ്ചായത്തിനെയും കോഴിക്കോട് കോര്‍പറേഷനെയും ബന്ധിപ്പിക്കുന്നതാണ് പാലം. പൂനൂര്‍ പുഴക്കുകുറുകെ നിർമിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിനായി കിഫ്ബിയില്‍നിന്ന് 30 കോടി രൂപയാണ് അനുവദിച്ചത്. പാലം നിർമാണം

ENGLISH SUMMARY:

Kozhikode infrastructure projects are getting a boost with accelerated construction of the Poolakkadavu Regulator-cum-Bridge. Minister AK Saseendran has assured that technical hurdles for the approach road will be resolved, moving the stalled project forward after public outcry.