കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കോഴിക്കോട് മലയോരമേഖലകളില്‍ ഗ്രാമ്പു ഉത്പാദനം കുത്തനെ കുറഞ്ഞു. ജാതി, കൊക്കോ തുടങ്ങിയ കൃഷികളിലും വിളവ് കുറഞ്ഞതോടെ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലായി. 

മലയോരമേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമായതോടെയാണ് കര്‍ഷകര്‍ ഗ്രാമ്പു കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞകുറേ വര്‍ഷങ്ങളായി  നല്ല വിളവും മികച്ച വരുമാനവുമാണ് കര്‍ഷകര്‍ക്ക്  ലഭിച്ചത്. അതോടെ കൂടുതല്‍പേര്‍ ഗ്രാമ്പൂ കൃഷി ചെയ്യാന്‍ തുടങ്ങി. ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം വിളവ് കുറഞ്ഞതോടെ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയായി. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇത്രയേറെ വിളവുകുറയുന്നത് ആദ്യമായാണെന്ന് കര്‍ഷകര്‍

കാലംതെറ്റിയെത്തിയ മഴയും, കഠിനായ ചൂടുമാണ് വിളവിനെ ബാധിച്ചത്. ജാതി, കൊക്കോ, അടക്ക, നാളികേരം തുടങ്ങിയ കൃഷിയിലും വിളവ് കുറഞ്ഞു. ശാസ്ത്രീയപഠനം നടത്തി കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ENGLISH SUMMARY:

The hilly regions of Kozhikode are witnessing a drastic decline in clove (Grampoo) production due to unpredictable climate change. Farmers, who shifted from traditional crops to cloves to escape wild boar attacks, are now facing a severe financial crisis. With the harvest hitting its lowest point in 45 years, many are unable to even pay laborers' wages. Other crops like nutmeg, cocoa, areca nut, and coconut have also been adversely affected by erratic rains and extreme heat. Farmers are now demanding scientific studies to find sustainable agricultural methods to survive the ongoing climate crisis