സൂപ്പര്‍ ക്രോസ് ബൈക്ക് റേസിന് പിന്നാലെ ഉണങ്ങി നശിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതിയുടെ പരിശോധന നീളുന്നു. കെ.ഡി.എഫ്.എയുടെ വിദ്ഗദ്ധ സംഘം സ്റ്റേഡിയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തീരുമാനം. ബൈക്ക് റേസ് സംഘാടകരുടെ നേതൃത്വത്തില്‍ നവീകരണം ആരംഭിച്ചെങ്കിലും കാര്യമായ പരിശോധനകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ബൈക്ക് റേസ് സംഘാടകര്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മൈതാനത്തിന് ഉണ്ടായ കുഴപ്പങ്ങളെ കൃത്യമായി വിലയിരുത്താനും റിപ്പോര്‍ട്ട് തയ്യാറാക്കാനും കാര്യമായ പരിശോധനകള്‍ നടന്നിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെ.ഡി.എഫ്.എ, കെ.എഫ്.എ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അവശ്യപ്പെട്ടിരുന്നു. സൂപ്പര്‍ക്രോസ് സംഘാടകര്‍ ഏര്‍പ്പെടുത്തിയ ഗുവാഹത്തിയില്‍ നിന്നുമുള്ള സംഘമാണ് നിലവില്‍ നവീകരണം നടത്തുന്നത്. പുല്‍മൈതാനം നനയ്ക്കുന്നതിന് ഒപ്പം നശിച്ചു പോയപുല്ലുകള്‍ വളപ്രയോഗത്തിലൂടെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. വാഹനങ്ങള്‍ കയറി നശിച്ച ഡ്രെയിനേജ് സംവിധാനവും മൈതാനത്തിന്‍റെ സമതലവസ്ഥയും എങ്ങനെ വീണ്ടെടുക്കുമെന്ന് ചോദ്യചിഹ്നമായി നില്‍ക്കുകയാണ് ഈ മാസം 12ന് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ വിലയിരുത്തല്‍ നടത്താനുള്ള പരിശോധന നടക്കുമെന്നും ഇരുപത്തിയഞ്ചിനകം സ്റ്റേഡിയം പൂര്‍ണതോതില്‍ സജ്ജമാകുമെന്നാണ് സംഘാടകരുടെ അവകാശവാദം