പ്രതീകാത്മക ചിത്രം

മലാപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയെ താമസം ഒഴിപ്പിക്കാനെത്തിയ പൊലീസിനു നേരെ വധശ്രമം നടത്തി യുവതി. ചേവായൂർ സ്റ്റേഷനിലെ വനിത എഎസ്ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്കെതിരെ കേസെടുത്തു.  

കോഴിക്കോട് മലാപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന ഷെറിന്‍ എന്ന യുവതിക്കെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് വാടകവീട് ഒഴിപ്പിക്കാനെത്തിയതായിരുന്നു വനിതാ എഎസ്ഐയും സംഘവും.

പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും പൊള്ളൽ ഏൽപ്പിക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.

Kozhikode Woman Charged with Attempted Murder After Attacking Police:

Attempted murder case involves a woman in Malaparamba who attacked police during an eviction. She is accused of pouring kerosene on a female ASI and attempting to set her on fire, leading to a case against her.