വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന വിവിധയിനം പക്ഷികളുടെ പ്രദര്‍ശനവുമായി എവികള്‍ച്ചര്‍ അസോസിയേഷന്‍. കോഴിക്കോട് ഗോകുലം മാളിലാണ് മലബാര്‍ മേഖലയില്‍ ആദ്യമായി വളര്‍ത്തുപക്ഷികളുടെ ഷോ നടക്കുന്നത്. വിവിധ തരത്തിലുള്ള വിദേശയിനം പക്ഷികളാണ് പ്രദര്‍ശനമേളയിലുള്ളത്
അഫ്രിക്കയും ,അമേരിക്കയും,ഓസ്ട്രേലിയും തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അരുമകളാണ് ഇവരെല്ലാം. നമ്മുടെ നാടുമായി ഇഴകി ചേര്‍ന്നു വളരുന്നവര്‍. സ്വദേശികളായവരെ കൂട്ടിലിടുന്നവര് അഴിയെണ്ണേണ്ടി വരുമെന്നതു കൊണ്ടാണ് വിദേശികളായ ഇവര്‍ക്ക് പ്രയമേറുന്നത്. 50 രൂപ വിലയുള്ള ചെറു കുരുവികള്‍ മുതല്‍ 10 ലക്ഷം രൂപ വിലവരുന്ന തത്തയിനത്തില്‍പ്പെട്ട പക്ഷികള്‍ വരെയുണ്ട്. പക്ഷികളെ വളര്‍ത്തുന്നവരുടെ കൂട്ടായ്മയായ എവികള്‍ച്ചറ്‍ അസോസിയേഷനാണ് സംഘാടകര്‍
കൂട്ടത്തില്‍ ആകാരഭംഗിയും തലയെടുപ്പും ഉള്ള പക്ഷികളെ കണ്ടെത്താന്‍ മത്സരവും ഉണ്ട്. പക്ഷികളെ കാണാനും വളര്‍ത്തുന്ന രീതികള്‍ പരിചയപ്പെടാനും നിരവധി ആളുകളാണ് എത്തുന്നത്. വീട്ടില്‍ വളര്‍ത്തുന്ന അരുമകളുടെ പട്ടികയിലേക്ക് അടുത്തിടെയായി മുന്നേറുന്ന പാമ്പും തേളും ചിലന്തിയും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.