ഡിസംബറില്‍ മണിമുല്ല ഒന്നാകെ പൂക്കുന്നത് ഒരു കാഴ്ചയാണ്. കോഴിക്കോട് കോവൂരിലും ഒരു വീടിനെയാകെ പൊതിഞ്ഞിരിക്കുകയാണ് മണിമുല്ല വസന്തം.ചലച്ചിത്ര– സീരിയല്‍ താരം വിനോദ് കോവൂരിന്‍റെ വീടാണ് പതിവുപോലെ പൂമാളികയായത്
മുറ്റവും വേലിയും മതിയാകാതെ മണിമുല്ല വീടിന്‍റെ മട്ടുപാവിലേക്കും വളര്‍ന്നു. പതിവ് തെറ്റാതെ ഡിസംബറില്‍ കുഞ്ഞരിപൂക്കള്‍ കൊണ്ട് വീടിനെ പൊതിഞ്ഞു. കോവൂരിലെ ചിത്രമൂല വീട്ടില്‍ ഇനി വിരുന്നുകാരുടെ ഒഴുക്കാണ്. ഫോട്ടോയും റീലുകളുമായി മണിമുല്ല വസന്തം നാടാകെ പടരും. തേനും പൂമ്പൊടിയും തേടി തേനീച്ചകളും ചിത്രശലഭങ്ങളും നിറയും
വിനോദ് കോവൂരിന്‍റെ സഹോദര്ന്‍ മനോജ് വീട്ടുമുറ്റത്ത് നട്ട മണിമുല്ലക്ക് ഈ വര്‍ഷം പതിനെട്ട് തികഞ്ഞു. ആദ്യത്തെ എട്ടുവര്‍ഷം ഒരു പൂപോലും ഉണ്ടായില്ല പിന്നീട് അങ്ങോട്ട് എല്ലാം വര്‍ഷവും പൂവിട്ടു. പൂക്കാലം എത്തുന്നത് വിനോദും സഹോദരനും എല്ലാവരെയും അറിയിക്കും. കൂട്ടുകാരും ബന്ധുക്കളുമെക്കേ എത്തുന്നതോ മുല്ലപൂത്ത മട്ടുപാവ് ഒത്തു ചേരലിന്റെ ഇടമായി മാറും