കോഴിക്കോട് കാക്കൂര്‍ പുന്നശേരിയില്‍ അഞ്ചുവയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കോട്ടയില്‍ ബിജിഷിന്‍റെ മകന്‍ നന്ദഹര്‍ഷനാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്ക് മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.
മുത്തച്ഛനൊപ്പമാണ് നന്ദഹര്‍ഷന്‍ ഉറങ്ങിയത്. രാവിലെ ആറരയ്ക്ക് എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് പോയപ്പോഴാണ് സംഭവം. ഇതിനിടെ ഏകമകനായ നന്ദഹര്‍ഷനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം അമ്മ തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതും. പൊലീസെത്തിയപ്പോള്‍ കുളിമുറിയില്‍ കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു നന്ദഹര്‍ഷന്‍. കുഞ്ഞിനെ ഉടന്‍ നരിക്കുനി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നന്ദഹര്‍ഷന്‍റെ അച്ഛന്‍ ബിജീഷ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി ഇവര്‍ മാനസികവെല്ലുവിളിക്ക് ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ‌്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി