കോഴിക്കോട് അഴിയൂരിൽ SDPI ജയിച്ച വാർഡുകളിൽ ഇടതുപക്ഷത്തിന് വോട്ടിൽ നേരിയ കുറവ്. എഴുനൂറിലേറെ വോട്ട് നേടി SDPI ജയിച്ച വാർഡിൽ LDF സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഏഴ് വോട്ട് മാത്രം. LDFന് വോട്ട് കുറഞ്ഞ വാർഡാണിതെന്നും നീക്കുപോക്കില്ലെന്നുമാണ് SDPI വാദം
യു ഡി എഫ് അനുകൂല തരംഗത്തിലും എൽ ഡി എഫ് പിടിച്ചെടുത്ത പഞ്ചായത്താണ് അഴിയൂർ. ഇത്തവണ 19 വാർഡുകളിൽ എൽ ഡി എഫിന് ഒമ്പതും യു. ഡി എഫിന് ഏഴും എസ് ഡി പി ഐയും ബി.ജെ പി എന്നി പാർട്ടികൾ രണ്ട് വീതം വാർഡുകളുമാണ് നേടാനായത് . എന്നാൽ എസ് ഡി പി ഐ ജയിച്ച ഒരു വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നേടിയത് ഏഴ് വോട്ടുകൾ മാത്രമാണ് . മറ്റൊരിടത്ത് മുസ്ലിം ലീഗ് ജയിച്ചെങ്കിലും എസ് ഡി പി ഐ ക്ക് പിന്നിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പത്ത് വോട്ടാണ് ലഭിച്ചത്.. ഇത് ഇവർ തമ്മിലുള്ള സഖ്യമാണെന്നാണ് യു. ഡി എഫ് -ആർ എം പി വാദം
എസ് ഡി പി ഐ ജയിച്ച വാർഡുകളിൽ ഇടതുപക്ഷത്തിന് അത്ര വോട്ടുകൾ മാത്രമേയുള്ളൂവെന്നാണ് എസ് ഡി പി ഐ വാദം. ചില വാർഡുകളിൽ ബി.ജെ പി സിപിഎം വോട്ടുകൾ പരസ്പരം മാറി മറിഞ്ഞതായും ആരോപണം ഉണ്ട്. സി. പി എമ്മിൻ്റെ ശക്തി കേന്ദ്രത്തിൽ ബിജെപി ജയിച്ചത് ഇതിന് ഉദാഹരണം ആണെന്നും യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നു