kozhikode

കോഴിക്കോട് ചങ്ങരോത്ത് കുളത്ത് ദളിത് വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത്  പ്രസിഡന്‍റിനെ മുസ്ലീം ലീഗ്  പ്രവര്‍ത്തകര്‍  ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. യുഡിഎഫ് പഞ്ചായത്തില്‍ ജയിച്ചതിന് പിന്നാലെ ലീഗുകാര്‍ ഓഫിസ് മുറ്റത്ത് ചാണക വെള്ളം തളിച്ചതാണ് വിവാദമായത്. 

സിപിഐഎം  ഏരിയ കമ്മിറ്റി അംഗമായ ഉണ്ണി വേങ്ങേരിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നത്. ഇത്തവണ പ‍ഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചതോടെ ആഹ്ലാദ പ്രകടനത്തിന്‍റെ ഭാഗമായി  ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലേക്കെത്തി ചാണകവെള്ളം തളിക്കുകയായിരുന്നു. ഇത് ദളിതര്‍ക്കെതിരെയുള്ള ജാതീയ അതിക്ഷേപമാണെന്നാണ് ഉണ്ണി വേങ്ങേരിയുടെ ആരോപണം

ചാണകവെള്ളമല്ല പച്ചവെള്ളമാണ് പ്രവര്‍ത്തകര്‍ തളിച്ചതെന്നും, നേതൃത്വത്തിന്‍റെ അറിവോടെയല്ല അങ്ങനെ ചെയ്തതെന്നുമാണ് യുഡിഎഫ് പറയുന്നത് ദീര്‍ഘകാലമായി യുഡിഎഫ് ഭരിച്ച പഞ്ചായത്ത് 2020ലാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ ആകെയുള്ള   20 വാര്‍ഡുകളില്‍ 19ഉം യുഡിഎഫ് വിജയിച്ചു.

ENGLISH SUMMARY:

Dalit discrimination is allegedly taking place in Kozhikode. A Dalit panchayat president in Changaroth was allegedly subjected to casteist abuse by Muslim League workers following the UDF victory, leading to allegations of caste-based discrimination after the office premises were cleansed with cow dung water.