vd-congress

നാട്ടിലെ നല്ല കമ്മ്യൂണിസ്റ്റുകാരേയും നല്ല ഇടത് സഹയാത്രികരേയും കണ്ടാല്‍ നല്ല അസലായി ചിരിച്ചോളാന്‍ പാര്‍ട്ടിക്കാരോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിര്‍ദേശം. അവരെല്ലാവരുടേയും പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെല്ലാവരും വോട്ട് ചെയ്തത് നമുക്കാണെന്നും സതീശന്‍ പറയുന്നു.  എറണാകുളത്ത് ജയിച്ച സ്ഥാനാര്‍ഥികള്‍ക്കായി നല്‍കിയ സ്വീകരണച്ചടങ്ങിലായിരുന്നു നേതാവിന്റെ നിര്‍ദേശം. 

ആയിരത്തി അഞ്ഞൂറോളം വരുന്ന ജയിച്ച സ്ഥാനാര്‍ഥികള്‍ക്കായി ഖദര്‍ ഷോളും ചടങ്ങില്‍ അണിയിച്ചു. പ്രവര്‍ത്തകരെല്ലാവരും പാര്‍ട്ടിക്ക് വിധേയരാകണമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. വിജയിച്ചത് പ്രവര്‍ത്തകരുടെ കഠിനാധ്വാനം കൊണ്ടുതന്നെയാണെന്ന് വി ഡി സതീശന്‍ പറയുന്നു. 

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പാണ് യുഡിഎഫ് നേടിയത്. കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് തികഞ്ഞ ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തി. 

തിരുവനന്തപുരം കോർപറേഷനിൽ എൻ‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തിയതാണ് ശ്രദ്ധേയമായ ഘടകം. ബിജെപിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തിയിരുന്നു. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റത്. 

ENGLISH SUMMARY:

Kerala politics witnessed significant UDF gains in the recent local body elections. VD Satheesan urged party members to engage positively with communist supporters, acknowledging their potential UDF allegiance.