കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ ഏരിയാ കമ്മിറ്റി അംഗമടക്കമുള്ളവരെ ചിഹ്നം മാറ്റി മത്സരിപ്പിച്ചിട്ടും സിപിഎമ്മിന് രക്ഷയില്ല.അരിവാള്‍ ചുറ്റിക നക്ഷത്രം വിട്ട് ഗ്ലാസ് അടയാളത്തിലാണ് സിപിഎമ്മിന്‍റെ പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. സിപിഎം പിന്തുണയോടെ ഗ്ലാസ് പിടിച്ച കാരാട്ട് ഫൈസലും തോറ്റു.
ആകെയുളള 37 ഡിവിഷനില്‍ 28 ലും എല്‍ ഡി എഫ് = സ്ഥാനാര്‍ഥികളുടെ ചിഹ്നം ഗ്ലാസായിരുന്നു.പ്രാദേശിക കാര്യങ്ങള്‍ എടുത്താണ് ചിഹ്നം മാറ്റിയതെന്നായിരുന്നു
മുന്‍ സി പി എം എം എല്‍ എ മൂസക്കുട്ടിയുടെ മകളും സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കളത്തിങ്കല്‍ ജമീലയും അരിവാള്‍ ചുറ്റിക നക്ഷത്രം ഒഴിവാക്കി ഗ്ലാസിലാണ് മത്സരിച്ചത് , തോറ്റു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.കെ അത്തിയത്തിനെയും ഗ്ലാസ് രക്ഷിച്ചില്ല. സ്വര്‍ണകടത്ത് കേസില്‍പ്പെട്ട കാരാട്ട് ഫൈസല്‍ ഇത്തവണ സി പി എംപിന്തുണയോടെ മത്സരിച്ചിട്ടും യുഡിഎഫിന്‍റെ മൊയ്തീന്‍ കുട്ടിയോട് 148 വോട്ടിനാണ് തോറ്റത്.
കഴിഞ്ഞ തവണ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കാരാട്ട് ഫൈസലിനെ ഗ്ലാസും ജനവും കൈവിട്ടത്. മുസ്‍ലിം ലീഗ് വിട്ട് ഇടതു പക്ഷത്ത് എത്തിയ പി.ടി.എ റഹീം രൂപികരിച്ച നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്‍റെ ചിഹ്നമാണ് ഗ്ലാസ് , ഇതാണ് കൊടുവള്ളിയില്‍ എല്‍ഡിഎഫിന്‍റെ മുഴുവന്‍ ചിഹ്നമായി മാറിയത് ,ആറിടത്ത് മാത്രമാണ് സിപിഎം കൊടുവള്ളിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചത്.യുഡിഎഫ് 25 ഉം എല്‍ ഡി എഫ് 11 ഇടത്തും ഇത്തവണ
വിജയിച്ചു.